പ്രഥമാധ്യാപക പരിശീലനവും പ്രഷർ സ്പ്രേയർ വിതരണവുമായി കിളിമാനൂർ ബിആർസി

Oct 26, 2021

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങൾക്ക് പ്രഷർ സ്പ്രെയർ വിതരണം ചെയ്തു.നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസ് മുറികൾ അണുവിമുക്തമാക്കുന്നതിനുവേണ്ടിയാണ് സ്പ്രേയർ നൽകിയത്.ഓരോ ദിവസവും കുട്ടികൾ എത്തുന്നതിനു മുൻപും ഇടവേളകളിലും കുട്ടികൾ സ്കൂളിൽ നിന്ന് പോയതിനു ശേഷവും ക്ലാസ് മുറികളും, പരിസരവും അണു വിമുക്തമാക്കേണ്ടതുണ്ട്.

തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. സന്തോഷ്കുമാർ എച്ച്.എം ഫോറം സെക്രട്ടറി രാജേഷ്റാമിന് പ്രഷർ സ്പ്രെയർ നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ തിരികെ സ്കൂളിലേക്ക് പദ്ധതി വിശദീകരിച്ചു. ബിആർസി യിൽ വച്ച് നടന്ന പ്രഥമാധ്യാപക പരിശീലനത്തിലാണ് സ്‌പ്രെയർ വിതരണം ചെയ്തത്. എസ് ആർ ജി കൺവീനർ മാർക്ക് പ്രത്യേക പരിശീലനം നൽകി. സ്കൂളുകളിൽ രക്ഷാകർത്താക്കൾക്ക് പ്രമാധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിക്കും. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി.ആർ സാബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ്.പ്രദീപ്, പരിശീലകൻ വിനോദ്. ടി എന്നിവർ സംസാരിച്ചു. എച്ച് എം ഫോറം സെക്രട്ടറി രാജേഷ് റാം വി ആർ നന്ദി പറഞ്ഞു.

LATEST NEWS