കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ സനക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ഓപ്പണര്‍ പാഥും നിസങ്ക, പേസര്‍ ദില്‍ഷന്‍ മധുസങ്കെ എന്നിവരെ ഒഴിവാക്കി.

നിസങ്കയ്ക്ക് പകരം നുവാനിഡു ഫെര്‍ണാണ്ടോ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. മധുസങ്കയ്ക്ക് പകരം ലാഹിരു കുമാരയും ടീമിലെത്തി. ആദ്യ മത്സരം ഇന്ത്യ 67 റണ്‍സിന് വിജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നടക്കുന്ന ഈ മത്സരവും വിജയിച്ചാല്‍ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് നേടാനാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഏകദിന മത്സരം നടക്കുന്നത്.

















