അധ്യാപക തസ്തിക നിർണ്ണയ നടപടികൾ ഉടൻ പൂർത്തിയാക്കുക- കെ പി എസ് ടി എ

Jan 18, 2023

seena

കിളിമാനൂർ: തസ്തിക നിർണയ നടപടികൾ ഉടൻ പൂർത്തിയാക്കി അധ്യാപക നിയമങ്ങൾക്ക് എത്രയും വേഗം അംഗീകാരം നൽകണമെന്ന് കെ പി എസ് ടി എ പഴയകുന്നുമ്മേൽ, കിളിമാനൂർ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജൂലൈ 15ന് തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കി പുതിയ നിയമനങ്ങൾ അംഗീകരിക്കുകയും, പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് പുതുതായി നിയമനം നടത്തുകയും ചെയ്തുകൊണ്ടിരുന്ന സമ്പ്രദായം സർക്കാർ അട്ടിമറിച്ചു എന്ന് സംഘടന ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് അപ്രഖ്യാപിത നിയമന നിരോധനം ആണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും, സ്കൂളുകളിൽ ഡിവിഷൻ വർദ്ധിക്കുന്നതിനനുസരിച്ച് അധ്യാപകരെ കൂടി നിയമിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്കകൾ എത്രയും വേഗം ദൂരീകരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.
കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ ജനിൻ. ജി എൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് വെള്ളല്ലൂർ സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ തിരുവനന്തപുരം റവന്യൂ ജില്ലാ ട്രഷറർ എ ആർ ഷമീം യോഗം ഉദ്ഘാടനം ചെയ്തു. വിഷ്ണു പിജി, സാജൻ പി എ, ബി ആർ ബിജു കുമാർ,ലാജി ജി എൽ, എന്നിവർ യോഗത്തിൽ സംസാരിച്ചു. പി വിജയകുമാരി നന്ദി രേഖപ്പെടുത്തി.

cake tower new
LATEST NEWS