തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ നടത്തുക – കെ പി എസ് ടി എ

Jan 24, 2023

seena

കിളിമാനൂർ: തസ്തിക നിർണയ നടപടികൾ ഉടൻ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ എത്രയും വേഗം നടത്തണമെന്നും, എൽഎസ്എസ്, യു എസ് എസ് സ്കോളർഷിപ്പ് കുടിശ്ശിക ഉടൻ നൽകണമെന്നും, ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കണമെന്നും കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജൂലൈ 15ന് തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കി പുതിയ നിയമനങ്ങൾ അംഗീകരിക്കുകയും, പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് പുതുതായി നിയമനം നടത്തുകയും വേണം. സ്കൂളുകളിൽ ഡിവിഷൻ വർദ്ധിക്കുന്നതിനനുസരിച്ച് അധ്യാപകരെ കൂടി നിയമിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഭിന്നശേഷി വിഷയത്തിൽ വ്യക്തത ഇല്ലാത്തതിനാൽ നിയമന അംഗീകാരങ്ങൾ നൽകാതിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ എ നഹാസ് അധ്യക്ഷത വഹിച്ചു. പി എ സാജൻ സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ രാജ് മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രദീപ് നാരായൺ മുഖ്യപ്രഭാഷണം നടത്തി. എൻസിസി ലെഫ്റ്റനന്റ് പദവി ലഭിച്ച വിഷ്ണു പി ജിയെയും, സ്റ്റുഡൻസ് പോലീസ് കേഡറ്റ് ട്രെയിനിങ് പൂർത്തിയാക്കിയ അജീഷ് എസ് എസിനെയും ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരി കൃഷ്ണൻ അനുമോദിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു, കൊട്ടറ മോഹൻകുമാർ, നെയ്യാറ്റിൻകര പ്രിൻസ്, എൻ സാബു, ശ്രീകുമാർ, ഷമീം എ ആർ, എസ് സബീർ, വി പി സുനിൽകുമാർ, അനൂപ് എം ജെ, മുഹമ്മദ് അൻസാർ, എന്നിവർ യോഗത്തിൽ സംസാരിച്ചു.

cake tower new
LATEST NEWS