പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാന്‍ഡിലും വൻ വർധന; വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

Apr 18, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ധന. കേരളത്തിലെ വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാന്‍ഡിലുമാണ് സംസ്ഥാനം റെക്കോര്‍ഡിട്ടത്.

സംസ്ഥാനത്തെപ്രതിദിന ഉപഭോഗം ഇന്നലെ 116.1126 ദശലക്ഷം യൂണിറ്റ് ആയി ഉയര്‍ന്നു. 2024 മെയ് 3-ന് രേഖപ്പെടുത്തിയ 115.9485 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. വൈകുന്നേരത്തെ തിരക്കേറിയ സമയത്തെ വൈദ്യുതി ആവശ്യകതയായ പീക്ക് ടൈം ഡിമാന്‍ഡ് 6013 മില്ല്യണ്‍ യൂണിറ്റ് എന്ന എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഏപ്രില്‍ 14-നുണ്ടായ 6012 മില്യണ്‍ യൂണിറ്റ് എന്ന റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. നമുക്ക് ശ്രദ്ധിക്കാം: അമിതമായ ചൂട് കാരണം എയര്‍ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വര്‍ധിച്ചതാണ് ഈ വര്‍ധനവിന് കാരണം.

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്ത് പവര്‍കട്ടോ ലോഡ്‌ഷെഡിംഗോ ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കെഎസ്ഇബി എന്നും മന്ത്രി അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ (വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ) അനാവശ്യമായ ലൈറ്റുകളും ഹൈ-വോള്‍ട്ടേജ് ഉപകരണങ്ങളും ഒഴിവാക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം പരിധിവരെ കുറയ്ക്കാന്‍ കഴിയും. ഇതിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...