കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.
രമ്യ ഹരിദാസ് കോൺഗ്രസ് നേതാക്കളുമായി ഉണ്ടായ തമ്മിലടിയിൽ രണ്ടുപേർക്ക് സസ്പെൻഷൻ
ആറ്റിങ്ങൽ: കോൺഗ്രസിലെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ കെപിസിസി പാളയം പ്രദീപിനെതിരെയും...















