കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് ‘റെഡി’

Oct 10, 2024

seena

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ഓടിത്തുടങ്ങും. സര്‍വീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തില്‍ പത്തുബസുകളാണ് സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും നിരക്ക്. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവയുണ്ടാകും. 40 സീറ്റുകളാണ് ഉള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.

തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്- തൃശൂര്‍ റൂട്ടുകളിലാണ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ എംസി റോഡിനാണ് മുന്‍ഗണനയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം.

cake tower new
LATEST NEWS
മൂന്നാറിൽ റോഡിലേക്ക് വൻ പാറക്കല്ലുകൾ പതിച്ചു; ഒഴിവായത് വൻ ദുരന്തം, വീണ്ടും മണ്ണിടിച്ചിൽ ഭീഷണി

മൂന്നാറിൽ റോഡിലേക്ക് വൻ പാറക്കല്ലുകൾ പതിച്ചു; ഒഴിവായത് വൻ ദുരന്തം, വീണ്ടും മണ്ണിടിച്ചിൽ ഭീഷണി

മൂന്നാർ ഹെഡ്‌വർക്ക്സ് ഡാമിന് സമീപം കൊച്ചി - ധനുഷ്കോടി ദേശീയപാതയോട് ചേർന്നുള്ള റോഡിലേക്ക് മലമുകളിൽ...

പൊലീസ് സംഘടനകളെ അട്ടിമറിച്ച് പൊലീസിനെ രാഷ്ട്രീയവൽക്കരിക്കാൻ നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

പൊലീസ് സംഘടനകളെ അട്ടിമറിച്ച് പൊലീസിനെ രാഷ്ട്രീയവൽക്കരിക്കാൻ നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ...