കെഎസ്ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്

Jan 22, 2023

seena

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കോട്ടയം ടിബി റോഡിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. റോഡിലൂടെ നടന്നു വരുന്നയാള്‍ ബസിന് അടിയിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാള്‍ ബസിന് അടിയിലേക്ക് ചാടിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

cake tower new
LATEST NEWS