ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിൽ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർകേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പും പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങൾക്കുള്ള അവാർഡ് വിതരണവും നടന്നു. യുണിയന്റെ സംസ്ഥാന ഓഡിറ്റ് കമ്മിറ്റി അംഗം ശ്യാം കുമാർ വി.എസ് അധ്യക്ഷൻ ആയ യോഗത്തിൽ ഐ.എൻ.ടി.യു.സി ദേശീയ നിർവഹക സമിതി അംഗം വി.എസ്.അജിത് കുമാർ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഷിബു.എസ്, ജില്ലാ പ്രസിഡന്റ് അഭിലാഷ് യുണിറ്റ് സെക്രട്ടറി രാജീവ് ടി.യു, ഊരുപോയ്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ കുമാർ.എസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ശ്രീരംഗൻ എന്നിവർ പങ്കെടുത്തു.
സഹോദരങ്ങളെ വെട്ടിപ്പരിക്കൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
സഹോദരങ്ങളായ ഓട്ടോ ഡ്രൈവർമാരെ അതിക്രൂരമായി മർദ്ദിച്ച് വെട്ടുകത്തിക്ക് വെട്ടി പരിക്കേൽപ്പിച്ച കേസിലെ...


















