കെ എസ് ടി എ തിരുവനന്തപുരം ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

Oct 16, 2026

seena

ആറ്റിങ്ങൽ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ 36-ാം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ആറ്റിങ്ങൽ കലാപ സ്മാരക ഹാളിൽ നടന്ന യോഗം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി .യു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ്, ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, മുൻ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ അഡ്വ.സി.ജെ. രാജേഷ് കുമാർ, നഗര സഭാ മുൻ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ. നജീബ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.രാജേഷ്, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സിജോവ് സത്യൻ, പി.സുജു മേരി, സംസ്ഥാന കമ്മിറ്റി അംഗം ബി എം. ശ്രീലത എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ആർ. ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.വിദ്യാവിനോദ് സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ സബ് ജില്ലാ സെക്രട്ടറി എസ്. നിഹാസ് യോഗത്തിന് നന്ദി പറഞ്ഞു. 2027 ജനുവരി 8, 9, 10 തിയതികളിൽ ആറ്റിങ്ങൽ മുൻസിപ്പൽ ടൗൺ ഹാളിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.

ആർ. രാമു ചെയർമാനും എസ്. നിഹാസ് ജനറൽ കൺവീനറുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

cake tower new
LATEST NEWS
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക...