‘കപ്പയും മത്തി വറുത്തതും ചിക്കന്‍ കറിയും കൂട്ടി ഒരു പിടി’; ഇനി ഇന്ത്യ ഗേറ്റിലും കുടുംബശ്രീ രുചി

Mar 12, 2025

seena

ഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാലയ്ക്ക് തുടക്കം. ഒന്നരമാസമായി ഈ കഫേ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല നാടന്‍ ഊണും മീന്‍ കറിയും ആവോളം ആസ്വദിച്ച് കഫേയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടിവി അനുപമ തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ചേര്‍ന്നു.

കഫേയിലെ കപ്പയും മത്തി വറുത്തതും ചിക്കന്‍ കറിയും കൂട്ടി ഊണ് കഴിച്ച മന്ത്രി, കഫേയില്‍ പഴംപൊരി കൂടുതലായി വേണമെന്ന് തന്നോട് പലരും ആവശ്യമുന്നയിച്ചതായി കുടുംബശ്രീ അംഗങ്ങളെ അറിയിച്ചു. നിലവില്‍ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് ആയ തംബുരുവിലെ സീന മനോജ്, ശ്രീജ, അനുപ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവര്‍ക്കാന്ന് കഫേയുടെ നടത്തിപ്പ്. ഓരോ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് ഓരോ മാസത്തെയും നടത്തിപ്പ്.

കോട്ടയം സ്വദേശി ടി എസ് ജിതിന്‍ ആണ് മുഖ്യ പാചകക്കാരന്‍. കുടുംബശ്രീ യൂണിറ്റിന് പരിശീലനം നല്‍കുന്ന സ്ഥാപനമായ റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഐഫ്രം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ പി അജയകുമാര്‍ മേല്‍നോട്ടം നിര്‍വഹിക്കുന്നു.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...