കിഴുവിലം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ നടത്തിയ മിന്നൽപണിമുടക്ക് നടത്തി. മുന്നറിയിപ്പില്ലാതെ ഉച്ചയോടെയാണ് പണിമുടക്ക് നടത്തിയത്. 5 മണി വരെ പ്രവർത്തിക്കേണ്ട ഓഫീസിൽ നിന്നും ഉച്ചയോടെ ജീവനക്കാർ പോകുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം വിവിധ സേവനങ്ങൾക്കായി എത്തിയവർ ദുരിതത്തിലായി. അതെ സമയം പഞ്ചായത്ത് പ്രസിഡന്റ് ഒരു വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയെന്നും എന്നാൽ ആ കത്ത് നൽകേണ്ടത് എനിക്കല്ലെന്നും ചൂണ്ടിക്കാട്ടി സെക്രട്ടറി പ്രസിഡന്റിനോട് കയർത്തു സംസാരിച്ചെന്നും അതിൽ പ്രകോപിതരായി പാർട്ടി പ്രവർത്തകർ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ മിന്നൽപണിമുടക്ക് നടത്തിയതെന്നാണ് റിപ്പോർട്ട്.


















