ബീന രാജീവിന്റെ വിജയത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ
ഉപതെരഞ്ഞെടുപ്പ് നടത്തുന്ന കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ബീനാ രാജീവിന്റെ വിജയത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ രംഗത്തെത്തി. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
വാർഡിലെ പള്ളിമുക്ക് ഭാഗത്തുനിന്ന് ആരംഭിച്ച ജാഥ കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിന് സമീപം സമാപിച്ചു.

പ്രചരണ ജാഥയുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു നിർവഹിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കടയ്ക്കാവൂർ ഓവർബിഡ്‌ജിനു സമീപം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺചന്ദ്ര നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, സിപിഎം ഏരിയ കമ്മിറ്റിയംഗം എം.മുരളീധരൻ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ, യൂണിയൻ മേഖലാ സെക്രട്ടറി നിസാർ,ട്രഷറർ ഷിജു ഏരിയ കമ്മിറ്റി അംഗങ്ങളായ സജിത്ത് ഉമ്മർ, ഹീസാ മോൻ, ഗ്രാമ പഞ്ചായത്ത് അംഗം യമുന എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

















