ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണു; തൊഴിലാളി മരിച്ചു

May 12, 2025

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായ മുംതാസ് അജ്മീര്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ചെറുവത്തൂര്‍ മട്ടലായില്‍ ആണ് തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പരിക്കേറ്റവരും കൊല്‍ക്കത്ത സ്വദേശികളാണ്. മുന്നാല്‍ ലസ്‌കര്‍ (55 ) മോഹന്‍ തേജര്‍ (18 ) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇവര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച തൊഴിലാളിയുടെ മൃതദേഹം മറ്റ് നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

LATEST NEWS
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക;27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക;27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത്...