‘5,000 അംഗങ്ങള ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിക്കത്ത് വൈറല്‍

Sep 18, 2026

seena

ചണ്ഡീഗഢ്: കാനഡയിലെ പ്രതിരോധമന്ത്രി, സൈന്യം, പൊലീസ് എന്നിവര്‍ക്കായി കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ ലോറന്‍സ് ബിഷ്ണോയ് ഗ്യാങ് അയച്ചതായി കരുതുന്ന ഭീഷണിക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാനഡയില്‍ തങ്ങള്‍ക്ക് 5,000 അംഗങ്ങളുണ്ടെന്നും പൊലീസിനേക്കാള്‍ കൂടുതല്‍ തോക്കുകളുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. പൊലീസിന്റെ അന്വേഷണ രേഖകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

കാനഡയിലെ അബ്കോര്‍ട്ട് പൊലീസ് വകുപ്പിനാണ് കത്ത് ലഭിച്ചത്. ജൂലൈയില്‍ നാടുകടത്താന്‍ ഉത്തരവിട്ട ബിഷ്ണോയ് സംഘാംഗത്തിന്റെ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡ് ഹിയറിങ്ങിലെ തെളിവുകളില്‍ നിന്നാണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ പുറത്തുവന്നത്. കാനഡയിലെ വിവിധ ഭാഗങ്ങളില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഇന്ത്യക്കാരുടെ സംഘങ്ങളെക്കുറിച്ചുള്ള തെളിവുകളും ഇതിലുള്‍പ്പെടുന്നു. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അടുത്തിടെ പുറത്തുവിട്ട രേഖകളില്‍ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള അമിതോജ് ബജ്വ, സാഹിബ്ജോത് സിങ് എന്നിവരുടെ പേരുകളുമുണ്ട്. കാനഡയിലെ ആല്‍ബര്‍ട്ട, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ നടന്ന വെടിവെയ്പ്പുകളില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി രേഖകളില്‍ പറയുന്നു.

‘ഞങ്ങള്‍ നിങ്ങള്‍ക്ക് രേഖാമൂലം മുന്നറിയിപ്പും വെല്ലുവിളിയും നല്‍കുന്നു. ഞങ്ങള്‍ ഇന്ത്യന്‍ ഗ്യാങ് ആണ്, ഞങ്ങളെ തടയാന്‍ കാനഡയ്ക്ക് ധൈര്യമില്ല. കാനഡ ഇനി ഞങ്ങള്‍ ഭരിക്കും, ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല. ഞങ്ങള്‍ വളരെ ശക്തരാണ്… കാനഡയില്‍ ഞങ്ങള്‍ക്ക് 5,000ത്തിലധികം അംഗങ്ങളുണ്ട്, വെറും 1000 ഡോളറിന് അവര്‍ക്ക് വെടിവെയ്പ്പ് നടത്താന്‍ കഴിയും. നിങ്ങള്‍ക്ക് ഞങ്ങളെ തടയാന്‍ കഴിയുമോ? ഒരിക്കലുമില്ല. ഞങ്ങള്‍ ഉടന്‍ തന്നെ കാനഡ പിടിച്ചെടുക്കുന്നത് നിങ്ങള്‍ കാണും’ -കത്തില്‍ പറയുന്നു.

ബിസിനസുകാര്‍ തങ്ങള്‍ക്ക് നികുതി നല്‍കുന്നതു പോലെ പണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തി ബിഷ്ണോയിയുടെ അടുത്ത കൂട്ടാളിയായ കരംവീര്‍ സിങ്ങിനെയും മറ്റ് നാല് പഞ്ചാബ് സ്വദേശികളെയും സിബിഎസ്എ നാടുകടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

cake tower new
LATEST NEWS
ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍

ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍

നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം...

കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വടക്കാഞ്ചേരി: മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് വാൻ ഡ്രൈവറായ മധ്യവയസ്കൻറെ മൃതദേഹം...