വർക്കലയിൽ‌ സഹോദരന്റെ ഭാര്യയെ അടിച്ചു കൊന്ന കേസ്; പ്രതികൾ മുഴുവൻ പിടിയിൽ

Jul 23, 2023

seena

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിൽ കഴിഞ്ഞ നാലാം പ്രതി കീഴടങ്ങി. മുഹ്സിനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

മുഖ്യ പ്രതികളായ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കളായ അഹദ്, ഷാജി എന്നിവരാണ് നേരത്തെ പിടിയിലായത്. അഹദിന്റെ ഭാര്യയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതികളുടെ സഹോദരനായ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ലീനാമണി. ഒന്നര വര്‍ഷം മുന്‍പ് സിയാദിന്റെ മരണത്തെ തുടര്‍ന്ന് പ്രതികളില്‍ ഒരാളായ അഹദ് വീട്ടില്‍ കയറി താമസമാക്കി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വീടും സ്ഥലവും സ്വന്തമാക്കാന്‍ പ്രതികള്‍ ലീനാമണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈകുന്നേരത്തോടുകൂടി കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ എസ് എച്ച് ഒ അറിയിച്ചു.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....