ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

Oct 5, 2026

seena

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ലൈഫ് പദ്ധതിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിയതായി ബജറ്റില്‍ പ്രഖ്യാപിച്ചു. ലൈഫ് മിഷനേക്കാള്‍ ഉയര്‍ന്ന തുക ലഭ്യമാക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള ഷീ സ്‌കൂട്ടര്‍ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശത്ത് നടപ്പിലാക്കുന്ന ഏത് വികസന പദ്ധതികളിലും ആ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭവനരഹിതരായ ഒരാള്‍ പോലും ഉണ്ടാകരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. ലൈഫ് പദ്ധതിയില്‍ നിന്ന് കിട്ടിയ തുകയെക്കാള്‍ കൂടുതലുണ്ടാകും. അത് എത്രയാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അത് സസ്‌പെന്‍സ് ആയി കിടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് ഉള്‍പ്പെടെ പ്രദേശിക മല്‍സ്യ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. തീരദേശ ജനതയുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

cake tower new
LATEST NEWS
ആയൂരിൽ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ആയൂരിൽ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കൊല്ലം: ആയൂർ അഞ്ചൽ റോഡിൽ പ്രവർത്തിക്കുന്ന സമാന്തര ട്യൂഷൻ സെന്ററിലെ ഉടമയും പ്രിൻസിപ്പളുമായ വ്യക്തി...

ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും

ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും

ഡല്‍ഹി: ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും തമ്മില്‍ കടുത്ത...

പ്രഥമദൃഷ്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

പ്രഥമദൃഷ്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ...