ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും

Oct 5, 2026

seena

ഡല്‍ഹി: ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും തമ്മില്‍ കടുത്ത മത്സരമെന്ന് റിപ്പോര്‍ട്ട്. ചന്ദ്രനില്‍ സ്ഥിരമായി കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും അണുശക്തി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യരുടെ അറ്റകുറ്റപ്പണികളില്ലാതെ പ്രവര്‍ത്തിക്കാനും ശേഷിയുള്ള ആണവ റിയാക്ടര്‍ തയ്യാറാക്കാന്‍ നാസ ഇതിനകം തന്നെ കരാറുകാരോട് ആവശ്യപ്പെട്ടതായി ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. 2030 ഡിസംബറോടെ ഈ റിയാക്ടര്‍ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് നാസയുടെ ലക്ഷ്യം.

നാസ നിര്‍ദേശിച്ചിരിക്കുന്ന ‘ലൂണാര്‍ റിയാക്ടര്‍-1’ 20 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും അറ്റകുറ്റപ്പണികളില്ലാതെ അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ചൈനയുമായുള്ള രഹസ്യ സഹകരണത്തിന്റെ ഭാഗമായി 2036-ഓടെ ‘സെലെന’ എന്ന് പേരിട്ടിരിക്കുന്ന റിയാക്ടര്‍ വികസിപ്പിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.

ചൈനീസ് നേതൃത്വത്തിലുള്ള ചന്ദ്രനിലയങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 10 കിലോവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പത്ത് വര്‍ഷത്തോളം പ്രവര്‍ത്തിക്കാനും തക്കവണ്ണമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ചന്ദ്രനില്‍ സ്ഥിരമായ ഒരു താവളം പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതോര്‍ജ സ്രോതസ്സ് അത്യന്താപേക്ഷിതമാണ്. പകല്‍ സമയത്ത് സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാമെങ്കിലും സൗരോര്‍ജത്തെ മാത്രം ആശ്രയിക്കുക പ്രയാസകരമാണ്.

സൂര്യപ്രകാശമില്ലാതെയും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആണവ റിയാക്ടറുകള്‍ക്ക്, പരിമിത മനുഷ്യ ഇടപെടലുകളോടെ ദീര്‍ഘകാലത്തേക്ക് വൈദ്യുതി നല്‍കാന്‍ കഴിയും. പ്രാരംഭ ഘട്ടത്തില്‍, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ലൂണാര്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും സൗരോര്‍ജവും റേഡിയോ ഐസോടോപ്പ് സംവിധാനങ്ങളുമാണ് അമേരിക്കയും ചൈനയും ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, കൂടുതല്‍ വലിയ താവളങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിന് വലിയ അളവില്‍ വൈദ്യുതി ആവശ്യമായി വരും.

cake tower new
LATEST NEWS
ആയൂരിൽ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ആയൂരിൽ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കൊല്ലം: ആയൂർ അഞ്ചൽ റോഡിൽ പ്രവർത്തിക്കുന്ന സമാന്തര ട്യൂഷൻ സെന്ററിലെ ഉടമയും പ്രിൻസിപ്പളുമായ വ്യക്തി...

പ്രഥമദൃഷ്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

പ്രഥമദൃഷ്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ...