കണ്ണൂർ: ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് വൈദ്യുതി മുടങ്ങും. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സമയക്രമം താഴെ പറയുന്നതാണ്.
കണ്ണൂർ സെക്ഷൻ പരിധിയിൽ രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ മേലെചൊവ്വ, ലോക്നാഥ്, ബി.പി.എൽ. ടവർ, ബിഷപ്പ് ഹൗസ്, യൂനിയൻ ബാങ്ക്, കണ്ണൂർ വിഷൻ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബീരങ്കി ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മുതൽ 10 വരെയും, കാവുംതാഴെ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 3:30 വരെയും വൈദ്യുതി മുടങ്ങും. കാനിച്ചേരി ആശ്രമം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7:40 മുതൽ വൈകീട്ട് 5 വരെയും, ശക്തി ഗ്രാനൈറ്റ്, റിലയൻസ് നായാട്ടുപാറ, നായാട്ടുപാറ ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ മേഖലയിൽ രാവിലെ 8 മുതൽ 10 വരെ കാവുംചാൽ, പുതുക്കുടി റോഡ് എന്നിവിടങ്ങളിലും, 10 മുതൽ വൈകീട്ട് 4 വരെ ചെക്കിക്കുളം കനാൽ പരിധിയിലും വൈദ്യുതി മുടങ്ങും. പത്ത് മുതൽ വൈകീട്ട് 3 വരെയാണ് പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിലെ വൈദ്യുതി മുടക്കം. ഇരിക്കൂർ സെക്ഷനിൽ രാവിലെ 8:30 മുതൽ വൈകീട്ട് 4 വരെ ചേടിച്ചേരി, നെടുവള്ളൂർ, ഊരത്തൂർ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം മേഖലയിൽ രാവിലെ 9 മുതൽ 12 വരെ പെരുംകടവിലും, ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ പെരുംപറമ്പ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടും. പയ്യാവൂർ സെക്ഷനിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ തിരൂർ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.



















