മുംബൈ: പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി ചീഫ് ലോക്കോ ഇന്‍സ്പെക്ടര്‍ ജീവനൊടുക്കി. മുംബൈയില്‍ വൈല് പാര്‍ലെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. റെയില്‍വേ പ്ലാറ്റ് ഫോമില്‍ ട്രയിന്‍ വരാനായി കാത്തുനില്ക്കുന്ന ലോക്കോ ഇന്‍സ്പെക്ടർ ട്രെയിന്‍ അടുത്തെത്താറായപ്പോള്‍ പാളത്തിലേക്ക് ഇറങ്ങി കിടക്കുകയായിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് പ്ലാറ്റ്ഫോമിലെ മറ്റ് യാത്രക്കാര്‍ അമ്പരന്ന് നില്ക്കുന്നതും സിസിടിവിയിൽ വ്യക്തമായി കാണുന്നുണ്ട്.

















