ജില്ലാ കലോത്സവത്തിൽ തിരി തെളിയും മുമ്പ് ഒന്നാം സ്ഥാനം നേടി പി.എൻ.അഥീന

Dec 2, 2025

seena

ആറ്റിങ്ങൽ: ഉപജില്ലയിൽ പരാജയപ്പെട്ടെങ്കിലും ജില്ലാ കലോത്സവത്തിൽ തിരി തെളിയും മുമ്പ് ഒന്നാം സ്ഥാനം നേടി പി.എൻ.അഥീന. ചിറയിൻകീഴ് ശാർക്കര ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പി.എൻ.അഥീന ചിത്രരചന താൽപര്യമുള്ള കലാകാരിയയാണ്.

സ്കൂൾ കലോത്സവത്തിൽ ഓയിൽ പെയിൻറിംഗ് മത്സരിക്കുകയും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉപജില്ലയിൽ രണ്ടാം സ്ഥാനമേ ലഭിച്ചുള്ളൂ. അതിനാൽ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി. എങ്കിലും പി.എൻ.അഥീനയ്ക്ക് ആറ്റിങ്ങൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ കലോത്സവം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഒരു ഒന്നാം സ്ഥാനം ലഭിച്ചു.

അത് സ്കൂൾ കലോത്സവ ലോഗോ തയ്യാറാക്കുന്നതിലാണ്. അധീന തയ്യാറാക്കിയ ലോഗോയാണ് ജില്ലാ കലോത്സവത്തിന് വേണ്ടി സംഘാടകർ തെരഞ്ഞെടുത്തത്. നിരവധി കുട്ടികൾ പങ്കെടുത്ത ലോഗോ തയ്യാറാക്കലിൽ തൻ്റെ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു കലാകാരി. ചിറയിൻകീഴ് പണ്ടകശാല മംഗലത്ത് വീട്ടിൽ ലോക്കോ പൈലറ്റ് ആയ പ്രമോദിന്റെയും പനയറ എസ്.എൻ.വി.എച്ച്സിലെ അധ്യാപിക ബി.ആർ.നാൻസിയുടെയും മകളാണ് പി.എൻ.അഥീന. ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിലും അഥീനയുടെ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

cake tower new
LATEST NEWS
ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

കൊല്ലം: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...