നവംബർ മാസം 7,8,9,10 തീയതികളിലായി മടവൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ, ഗവൺമെന്റ് എൽപിഎസ് മടവൂർ എന്നിവിടങ്ങളിലായി നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. മടവൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ അസംബ്ലിയിൽ വച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഎസ് പ്രദീപ്, ജനറൽ കൺവീനർ ജി അനിൽകുമാറിന് കലോത്സവ ലോഗോ നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
വാർഡ് മെമ്പർ എ ഹസീന, സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജോയിന്റ് കൺവീനർമാരായ കവിത ഒ ബി, എസ് അശോകൻ, പബ്ലിസിറ്റി കൺവീനർ പി എ സാജൻ, സ്റ്റാഫ് സെക്രട്ടറി അജൻ ബി പി തുടങ്ങിയ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരും, കൺവീനർമാരും, സ്കൂൾ പിടിഎ ഭാരവാഹികളും, അധ്യാപകരും പങ്കെടുത്തു.

















