തിരുവനന്തപുരം: നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി. പത്തനംതിട്ട സ്വദേശികളായ നിഷ ആനി വര്‍ഗീസ് (24), കാമുകന് മജീഷ് മോഹന്‍ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരെ കാണാതായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇവര്‍ ബാംഗ്ലൂരിലേയ്ക് കടന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ പത്തനംതിട്ടയില്‍ എത്തിയതായി മനസ്സിലാക്കിയ പൊലീസ് അവിടെ നിന്നാണ് ഇരുവരേയും അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



















