അമൃത വർഷത്തിൽ സ്മൃതി മരം ഒരുക്കി സി എൻ പി എസ്‌ യു പി എസ്‌ മടവൂർ

Aug 15, 2022

seena

കിളിമാനൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ ഇടം നേടിയവരും അല്ലാത്തവരുമായ ധീര ദേശാഭിമാനികൾക്ക് സ്മൃതി മരത്തിലൂടെ ആദരവർപ്പിച്ച് സ്വാതന്ത്ര്യ ദിനം വ്യത്യസ്തമാക്കുകയാണ് സി എൻ പി എസ് യു പി എസ്‌ മടവൂർ. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തെ അന്വർത്ഥമാക്കി കാർഷികവൃത്തിയെ ജീവിതചര്യയാക്കി മാറ്റിയ കർഷകർക്കും ജീവിതത്തിന്റെ യൗവനത്തെ രാഷ്ട്ര സേവനത്തിനായി സമർപ്പിച്ച പൂർവ്വ വിദ്യാർത്ഥികളായ പൂർവ്വ സൈനികർക്കും നൽകിയ ആദരവ് പുതുതലമുറയ്ക്കുള്ള മഹത്തായ സന്ദേശം കൂടിയായിരുന്നു.

ഗുഡ് ബൈ പ്ലാസ്റ്റിക് എന്ന പ്രവർത്തനത്തിലൂടെ സർക്കാർ ആശുപത്രികൾക്ക് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ തുണി സഞ്ചി വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ. കെ രാധാകൃഷ്ണൻ മടവൂർ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജു കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സിമി സതീഷ്, ഡോക്ടർ ബിനി കെ ബി, ഡോക്ടർ രഘുനാഥൻ നായർ, ഡോക്ടർ വിന്ധ്യ വി എസ്‌, ഡോക്ടർ ജിതേഷ് തങ്കപ്പൻ, ഹെഡ്മിസ്ട്രസ് നിഷാ ഖാൻ, എം പി ടി എ പ്രസിഡന്റ് ഷെമീന സജാദ്, സ്റ്റാഫ് പ്രതിനിധി ലത. വി എന്നിവർ സംബന്ധിച്ചു.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...