ആറ്റിങ്ങലിൽ ‘മലബാർ കലാപം 100 വർഷം 100 സെമിനാർ’ സംഘടിപ്പിച്ചു
ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൂജാ കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന സെമിനാർ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വൈസ് ചെയർമാനുമായ എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് സെക്രട്ടറി ജിനേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്, ജില്ലാ പ്രസിഡന്റ് വിനീത്, ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.അനൂപ്, ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എം.ബി.ദിനേശ്, കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് നിയാസ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ നന്ദി പറഞ്ഞു.