ഓസ്‌ട്രേലിയയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു

Jun 11, 2024

seena

കണ്ണൂര്‍: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ച് കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്‌ന പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ പ്രാദേശിക സമയം വൈകീട്ടു 4.30ന് ആയിരുന്നു അപകടം. സിഡ്‌നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട റോഷ്‌ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

cake tower new
LATEST NEWS
‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ...