കിളിമാനൂർ മടവൂരിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു.
മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകര പിള്ള, വിമല കുമാരി എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ അപായപ്പെടുത്താൻ ശ്രമിച്ച പ്രതിയായ പനപ്പാം കുന്ന് സ്വദേശി ശശിയ്‌ക്കും പൊള്ളലേറ്റു. പ്രഭാകര കുറിപ്പ്(70 )മരണപ്പെട്ടു. ഭാര്യ കുമാരി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു പോലീസിൽ ഏല്പിച്ചു. സാമ്പത്തിക തർക്കമാണെന്നാണ് ആക്രമണത്തിന് പിന്നില്ലെന്ന് പ്രാഥമിക നിഗമനം. പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വിശദ വിവരങ്ങൾ വിവരങ്ങൾ ലഭ്യമല്ല.



















