കപ്പലിൽ ജോലിക്ക് കയറിയ ആളെ കാണാതായി

May 2, 2022

seena

പാലക്കുന്ന്: ഒരാഴ്ചയ്ക്കു മുൻപ് കപ്പലിൽ ജോലിക്ക് കയറി യുവാവിനെ കാണാതായതായി വീട്ടുകാർക്കു വിവരം ലഭിച്ചു. ഉദുമ മുക്കുന്നോത്തെ കെ.പ്രശാന്തി(44)നെയാണു കാണാതായത്. ഈ വിവരം ശനിയാഴ്ച ഉച്ചയോടെയാണ് ഭാര്യ ഷാനിയെ കപ്പൽ കമ്പനി അധികൃതർ ഫോണിലൂടെ അറിയിച്ചത്. പിന്നീടുള്ള ബന്ധപ്പെടലുകളിൽ പ്രശാന്തിനെ കാണാതായത് സ്ഥിരീകരിച്ചു. മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനെയും ജീവനക്കാരുടെ സംഘടനയായ ന്യുസിയേയും കപ്പൽ കമ്പനി അധികൃതർ ഈ വിവരം ഇതിനകം അറിയിച്ചു.

ചെന്നൈ ആസ്ഥാനമായുള്ള സിനർജി ഷിപ്പിങ് മാനേജ്മെന്റ് കമ്പനിയുടെ കപ്പലിൽ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ ഏപ്രിൽ 20നാണ് പ്രശാന്ത് മംഗളൂരിൽ നിന്നു വിമാനമാർഗം മുംബൈയിലേക്കു പോയത്. ആ കമ്പനിയുടെ ‘ജൻകോ എന്റെർപ്രൈസ്’ എന്ന ചരക്ക് കപ്പലിൽ എബി റാങ്കിൽ ജോലിക്കാരനായി 23ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്കാണ് യാത്ര തിരിച്ചത്. 24നാണ് കപ്പലിൽ കയറിയത്. അടുത്ത തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ ഇന്ധനം നിറയ്‌ക്കാനാണ് കപ്പൽ സിംഗപ്പൂരിലെത്തിയതെന്നാണ് വിവരം.

സ്വന്തമായി സിം കാർഡ് ഇല്ലാത്തതിനാൽ സഹപ്രവർത്തകന്റെ ഫോണിൽ നിന്ന് 28നു സംസാരിച്ചിരുന്നുവെന്നും പ്രശാന്ത് ഏറെ സന്തോഷവാനായിരുന്നുവെന്നും സുഖവിവരങ്ങൾ കൈമാറിയെന്നും ഭാര്യ ഷാനി പറഞ്ഞു. അടുത്ത ദിവസം സംസാരിക്കാമെന്നു പറഞ്ഞു ഫോൺ വയ്ക്കുകയായിരുന്നു. 30ന് ഉച്ചയോടെയാണ്‌ സിനർജി ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ചെന്നൈ ഓഫിസിൽ നിന്ന്, പ്രശാന്ത് കപ്പലിൽ നിന്നു കാണാതായെന്ന് അറിയിച്ചുള്ള ഫോൺ വിളി വന്നതെന്നു ഷാനി പറഞ്ഞു.

പ്രശാന്തിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും ഇന്നലെ വിവരമെത്തി. ശുഭവാർത്തയ്ക്കായി ഷാനിയും ഒമ്പതാം ക്ലാസുകാരി നേഹയും കൊച്ചനിയത്തി നിവേദ്യയും ഒപ്പം ബന്ധുക്കളും കാത്തിരിപ്പ് തുടരുകയാണ്. അവധിയിലുള്ള മർച്ചന്റ് നേവി ജീവനക്കാരുടെ സഹായത്തോടെ ഷിപ്പിങ് വകുപ്പ് മന്ത്രിക്കും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനും വിദേശകാര്യ വകുപ്പ് മന്ത്രിക്കും കപ്പൽ ജീവനക്കാരുടെ യൂണിയനായ ന്യുസിക്കും മേൽപറമ്പ് പോലീസിനും പ്രശാന്തിന്റെ ഭാര്യ പരാതി നൽകിയിട്ടുണ്ട്.

cake tower new
LATEST NEWS
ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ ‘സ്വന്തമാവണമെന്നില്ല’; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ ‘സ്വന്തമാവണമെന്നില്ല’; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

സ്വന്തമായി വീട് എന്നത് പോലെ ഇന്ന് സ്വന്തമായി കാര്‍ എന്നതും എല്ലാവരുടെയും സ്വപ്‌നമാണ്. ഈ സ്വപ്‌നം...

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍...