‘മണിദേവാലയം’ വൃദ്ധസദനത്തിന്റെ രണ്ടാം വാർഷികവും ‘മണി അക്ഷരവീടി’ന്റെ ഉദ്ഘാടനവും നടന്നു

Sep 12, 2022

seena

കലാഭവൻമണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘മണിദേവാലയം’ വൃദ്ധസദനത്തിന്റെ രണ്ടാം വാർഷികവും ഓണാഘോഷവും
‘മണി അക്ഷരവീടി’ന്റെ ഉദ്ഘാടനവും ചതയദിനത്തിൽ വിവിധ കലാപരിപാടികളോടെ നടന്നു. അജിൽ മണിമുത്ത് ( ചെയർമാൻ, കലാഭവൻമണി സേവന സമിതി) അധ്യക്ഷനായി. എൻ. പി സുദർശനൻ (റൈറ്റർ, പബ്ലിക് സ്പീക്കർ, ചെയർമാൻ ഇന്ത്യാന പബ്ലിക് സ്കൂൾ) മുഖ്യ പ്രഭാഷണം നടത്തി. സാംസ്‌കാരിക സമ്മേളനം എം.എൽ.എ
ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. രാജേഷ് തിരുമേനി(സെക്രട്ടറി, കലാഭവൻമണി സേവനസമിതി) ചടങ്ങിൽ സ്വാഗതം അറിയിച്ചു.

മണി അക്ഷരവീട് ഉദ്ഘാടനം എം. എൽ.എ വി ശശിയും
ഓണാഘോഷ പരിപാടി ഉദ്ഘാടനം ജീജ സുരേന്ദ്രനും ( സിനിമ സീരിയൽ താരം) നിർവഹിച്ചു. മണികണ്ഠൻ( ബഹു പ്രതിപക്ഷനേതാവ് ), സാബു നീലകണ്ഠൻ നായർ( അധ്യാപകൻ), സത്യൻ ടോൾമുക്ക്, ഷൈൻരാജ് ആറ്റിങ്ങൽ (ട്രഷറർ, കലാഭവൻമണി സേവന സമിതി) എന്നിവർ ആശംസകൾ രേഖപ്പെടുത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം, ക്യാൻസർ രോഗികൾക്ക് ധനസഹായം ഓണക്കിറ്റ് വിതരണം, സമ്മാനദാനം കൂടാതെ മണിനാദം അവതരിപ്പിച്ച ‘നിറവാട്ടം’
നാടൻ പാട്ടോടുകൂടി സാംസ്‌കാരിക സമ്മേളനം സമാപിച്ചു.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...