വെള്ളല്ലൂരില്‍ പാടത്ത് ഡ്രോണ്‍ ഉപയോ​ഗിച്ച് വളപ്രയോ​ഗം നടത്തി

Dec 25, 2022

കിളിമാനൂർ: ന​ഗരൂർ പഞ്ചായത്തിലെ കൊക്കോട് താമരശേരി ഏലായിൽ പത്ത് ഹെക്ടർ പാടത്ത് ഡ്രോണുകൾ ഉപയോ​ഗിച്ച് വളപ്രയോ​ഗം നടത്തി. ഒപ്പം കാർഷിക ​ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തിപരിചയവും കർഷകർക്കായി ഒരുക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത്,കേരളാ കാർഷിക സർവ്വകലാശാല, ന​ഗൂർ പഞ്ചായത്ത്, ന​ഗരൂർ കൃഷിഭവൻ എന്നിവ സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് താമരശേരി ഏലായിൽ നടപ്പിലാക്കുന്നത്.

ഡ്രോൺപറത്തലിന്റെ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. പദ്ധതിയുടെ ഭാ​ഗമായി സൂക്ഷമൂലകങ്ങൾ പാടത്ത് ഡ്രോണുകളിലൂടെ സ്പ്രേചെയ്യുകയാണ് ചെയ്യുന്നത്. ഇതുവഴി നെൽച്ചെടികൾക്ക് വളരെ എളുപ്പത്തിൽ മൂലകങ്ങളെ വലിച്ചെടുക്കാനും അതുവഴി മെച്ചപ്പെട്ട വിളവും ലഭിക്കും. നാനോ യൂറിയയും കേരളാ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ എന്ന സൂക്ഷ്മ മൂലകക്കൂട്ടും കൃഷി എൻജിനീയറിം​ഗ് വിഭാ​ഗത്തിന്റെ നേതൃത്വത്തിലാണ് ഡ്രോണുകൾ പറത്തി പാടത്ത് തളിക്കുന്നത്.

വെള്ളായണി കാർഷിക കോളേജ് ശാസ്ത്രജ്ഞ ആർ ബീന, കൃഷി അസി. എക്സി. എഞ്ചിനീയർ എൺ എസ് സാബു, ജില്ലാ പഞ്ചായത്തം​ഗം ജി ജി ​ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, എ എസ് വിജയലക്ഷ്മി, കെ അനിൽകുമാർ, എസ് ആർ സബിത, ഇസാഖി മുത്തു, കുമാരിശോഭ, ലാലി ജയകുമാർ, എം രഘു, അനോബ് ആനന്ദ്, എസ് ഉഷ, അർച്ചന സഞ്ചു തുടങ്ങിയവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി. മിനി സ്വാ​ഗതവും ന​ഗരൂർ കൃഷി ഓഫീസർ എസ് റോഷ്ന നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...