ആറ്റിങ്ങൽ: അവകാശ ദിനാചരണത്തിന്റെ ഭാഗമായി മുനിസിപ്പൽ കണ്ടിജെന്റ് പെൻഷനേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നഗരസഭാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതം രാജാമണിയും, അഭിവാദ്യമർപ്പിച്ച് മുനിസിപ്പൽ സ്റ്റാഫ് യൂണിയൻ ഭാരവാഹികളായ കെ.രാജൻ, വി.എസ്. വിനോദ് തുടങ്ങിയവർ സംസാരിച്ചു.
ഉദ്യോഗസ്ഥ മേധാവികളുടെ കെടുകാര്യസ്ഥത മൂലം കണ്ടിജെന്റ് പെൻഷൻ തൊഴിലാളികളുടെ ശമ്പള പരിഷ്കരണവും ന്യായമായ ആനുകൂല്യങ്ങളും ലഭ്യമാവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം തൊഴിലാളികളും അവശതയും കഷ്ട്ടപ്പാടിലുമാണ് കഴിയുന്നത്. ആറ്റിങ്ങൽ പട്ടണത്തെ ഇന്ന് കാണുന്ന ശുചിത്വ നഗരമായി മാറ്റാൻ പ്രധാനമായ പങ്കു വഹിച്ചവരാണ് കണ്ടിജെന്റ് ജീവനക്കാർ. നഗരസഭയിൽ നിന്ന് വിരമിച്ച 45 ശുചീകരണ തൊഴിലാളും പെൻഷൻ പരിഷ്‌കരണം കൃത്യമായി നടപ്പാക്കാത്തതിൽ ഏറെ ദുരിതം അനുഭവിക്കുകയാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന വ്യാപകമായി ഇന്ന് എല്ലാ നഗരസഭ കാര്യാലയങ്ങളിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയി കൊണ്ടുവരാൻ വേണ്ട തുടർ നടപടികളും സ്വീകരിച്ചതായി സംഘടനാ നേതൃത്വം അറിയിച്ചു.