എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍

Sep 8, 2026

seena

തിരുവനന്തപുരം: ലഹരിമരുന്നുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെയാണ് നിയമ വിദ്യാര്‍ഥിയായ, മലയം സ്വദേശി ജിനേഷ് വിജയനെ എക്‌സൈസ് പിടികൂടിയത്.

ഇയാളില്‍ നിന്നും 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനുമായി വെളുത്ത ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്.

നാട്ടുകാരോടും പൊലീസിനോടും താന്‍ അഭിഭാഷകനാണെന്നാണ് ജിനേഷ് പറഞ്ഞിരുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചത്, മറ്റ് വിദ്യാര്‍ഥികളോ സംഘങ്ങളോ പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...