ആറ്റിങ്ങൽ: വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന്റെ രഹസ്യാന്വേഷണത്തിൻ മേൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ വാമനപുരം, ചിറയിൻകീഴ് എക്സൈസ് സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടിച്ചെടുത്തു. എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

അറ്റിങ്ങൽ മൂന്ന് മുക്ക് വെള്ളൂർകോണം ടെമ്പിൾ റോഡിൽ മേഘമൽഹാർ വീട് പരിശോധിച്ചപ്പോഴാണ് 7.1 ഗ്രാം എംഡിഎംഎയും 49900 രൂപയും കണ്ടെത്തിയത്. വീട്ടിൽ താമസിക്കുന്ന കുക്കു എന്ന് വിളിക്കുന്ന മിഥിൻ എന്ന പ്രതിയ്ക്കെതിരെ കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ വി.എസ്.അനിൽ കുമാർ, ദീപക്, സുരേഷ്കുമാർ, സുനിൽകുമാർ, അബ്ദുൾ ഹാഷിം, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, അരുൺ കുമാർ, ഹാഷിം, രതീഷ് വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി, സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.


















