കിളിമാനൂർ: കിളിമാനൂർ എക്‌സൈസ് റെയിഞ്ച് പാർട്ടി കിളിമാനൂർ ജംഗ്ഷന് സമീപം ശിൽപ ജംഗ്ഷനിൽ നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുവന്ന നൂറ് മില്ലിഗ്രാം എംഡിഎംഎയുമായി കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22 വയസ്), സൂരജ് (22 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു. എംഡിഎംഎ കടത്താൻ ഉപയോഗിച്ച എന്റോർക്ക് ഇനത്തിലെ KL I6Z 2141 ബൈക്കും കസ്റ്റഡിയിൽ എടുത്ത് കേസെടുത്തു.

കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ ഹരികൃഷ്ണനും, സൂരജും. എക്‌സൈസ് റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ ഷൈജു.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., രതീഷ്.എം.ആർ., ഷെമീർ.എ.ആർ എന്നിവരുടെ നേതൃത്വത്തി ലായിരുന്നു അറസ്റ്റ്.


















