കൊല്ലം: നീണ്ടകരക്കു സമീപത്തു നിന്ന് 90.45 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്ര(34)നാണ് പിടിയിലായത്. പിടിച്ചെടുത്തതിൽ 40.45 ഗ്രാം എംഡിഎംഎ ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
ബെംഗളുരുവിൽ നിന്ന് കാറിൽ വരവെ നീണ്ടകര പാലത്തിനു സമീപം പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. തുടർന്ന് പൊലീസ് കാർ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇവർ നേരത്തെയും ലഹരി കേസിൽ പ്രതിയാണ് . കൊല്ലം നഗരത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇവർ ലഹരി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.



















