രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; രാജ്യത്താകെ 1132 പേര്‍ക്കാണ് പുരസ്കാരം ലഭിക്കുക

Jan 25, 2024

seena

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്ക് മെഡല്‍ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് പുരസ്കാരം.

സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ കേരളത്തില്‍ നിന്നും 11 പേര്‍ക്ക് ലഭിച്ചു. ഐജി എ.അക്ബര്‍, എസ്പിമാരായ ആര്‍.ഡി.അജിത്, വി.സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍, എഎസ്പി വി.സുഗതന്‍, ഡിവൈഎസ്പി സലീഷ് സുഗതന്‍, എഎസ്‌ഐ രാധാകൃഷ്ണപിള്ള, ബി.സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐ മിനി.കെ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.
അഗ്നിശമന സേന വിഭാഗത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് എഫ്.വിജയകുമാറിനാണ് മെഡല്‍. അഗ്‌നിശമന സേന വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് നാല് പേർക്കും മെഡലും ലഭിച്ചു. ജിജി എന്‍, പി പ്രമോദ്, അനില്‍കുമാര്‍ എസ്., അനില്‍ പി മണി എന്നിവര്‍ക്കാണ് പുരസ്കാരം.

cake tower new
LATEST NEWS