കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ തിരു.ജില്ലാ സമ്മേളനം – ആറ്റിങ്ങലിൽ ഡിസംബർ 17 ന്

Nov 17, 2026

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം 2026 ഡിസംബർ 17-ന് ആറ്റിങ്ങൽ യൂണിറ്റ് പരിധിയിൽ നടത്തുവാൻ ആറ്റിങ്ങൽ ബ്രൈറ്റ് ഹോട്ടലിൽ യൂണിറ്റ് പ്രസിഡന്റ് ബ്രൗണിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളന കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗം ജില്ലാ പ്രസിഡന്റ് ബി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി വിജയകുമാർ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളും കാര്യപരിപാടികളും വിശദീകരിച്ചു.

തുടർന്ന് ജില്ലാ വർക്കിംഗ് പ്രസിഡണ്ട്മാരായ നിസാം, രാധാകൃഷ്ണൻ സംസ്ഥാന സെക്രട്ടറി വീരഭദ്ര വനിതാ വിങ്ങ് അംഗങ്ങൾ മറ്റ് ഭാരവാഹികളെയും ആറ്റിങ്ങൽ യൂണിറ്റ് ഭാരവാഹികളെയും ഉൾപ്പെടുത്തി സമ്മേളന കമ്മിറ്റി രൂപീകരിച്ചു. മുഹ്സിൻ ബ്റൈറ്റ് ഹോട്ടലിനെ ചെയർമാനായും അനു കുഞ്ഞപ്പനെ വൈസ് ചെയർമാനായും മറ്റ് ഭാരവാഹികളും ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിക്കും രൂപം നൽകി.

ആറ്റിങ്ങൽ യൂണിറ്റ് പരിധിയിലെ കോരാണി സനൽ നഗറിൽ വെച്ചാണ് ജില്ലാസമ്മേളനം നടത്തുന്നത് സമ്മേളനത്തോടനുബന്ധിച്ച് കെ എച് ആർ എ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് അർഹമായ 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറും.

ജില്ലയിലെ മുഴുവൻ ഹോട്ടൽ ഉടമകളും അംഗങ്ങളും സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത് ആവശ്യമായ സഹായസഹകരണങ്ങൾ നൽകി സംഘടനയുടെ ഐക്യവും ശക്തിയും വിളിച്ചോതുന്ന ഒരു മഹാസമ്മേളനമാക്കി മാറ്റണമെന്നു
ജില്ലാ കമ്മിറ്റിക്കു വേണ്ടി കെ എച് ആർ എ തിരുവനന്തപുരം സെക്രട്ടറി ബി . വിജയകുമാർ അഭ്യർത്ഥിച്ചു.

LATEST NEWS
മൂന്ന് കോടി രൂപ വരെ ധനസഹായം; നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതിയെ അറിയാം

മൂന്ന് കോടി രൂപ വരെ ധനസഹായം; നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതിയെ അറിയാം

തിരുവനമ്പപുരം: പ്രവാസി സംരംഭകര്‍ക്ക് കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന...