സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ സമരത്തിൻ്റെ ഭാഗമായി നടക്കുന്ന ആശമാരുടെ സംസ്ഥാനതല രാപകൽ സമരയാത്ര ജൂൺ 14 -ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. അന്നേ ദിവസം ആറ്റിങ്ങലിൽ സമര യാത്രയ്ക്ക് പൗരസ്വീകരണം നൽകുന്നതിനായി സ്വാഗതസംഘ രൂപീകരണ യോഗം മേയ് 28 ന് (ബുധനാഴ്ച) വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ ഗ്രാമം ഭജനമഠം ഹാളിൽ ചേരും. ജനപ്രതിനിധികളും സമരത്തെ പിന്തുണയ്ക്കുന്ന വിവിധ രാഷ്ട്രീയ- സാംസ്കാരിക – സാമൂഹിക- സാമുദായിക സംഘടനാ നേതാക്കളും പ്രവർത്തകരും ആശ വർക്കർമാരും യോഗത്തിൽ പങ്കെടുക്കും.
ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്പെന്ഷന്
കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച...


















