കൊച്ചി: ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇന്ന് പുലർച്ചയോടെയാണ് പെൺകുട്ടികളെ കാണാതായത്. സ്ഥാപനത്തിലെ അധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.
സി. സുധർമ്മണി അമ്മ (സാറമ്മ) നിര്യാതയായി
ആലംകോട് മേവർക്കൽ ജെ ആർ ഭവനിൽ സി. സുധർമ്മണി അമ്മ (98) [റിട്ട. അധ്യാപിക ഗവ. എൽ.പി.എസ് മേവർക്കൽ]...
















