ആറ്റിങ്ങൽ:ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ആറ്റിങ്ങലിൽ നിന്നും കാണാതായി. കൊല്ലം മയ്യനാട് മുക്കുളം സ്വദേശിയായ N.R നിവാസിൽ 29 വയസുള്ള അരുൺ ചന്ദ് എന്ന യുവാവിനെയാണ് ആറ്റിങ്ങലിൽ നിന്നും കാണാതായത്. സ്വകാര്യ ധനകാര്യ സ്ഥാപന മായ കഴക്കൂട്ടം IDFC ശാഖയിലെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരനാണ് കാണാതായ അരുൺചന്ദ്. കഴിഞ്ഞ ദിവസം രാവിലെ അമ്മയുടെ സഹോദരിയുടെ ആറ്റിങ്ങലിലുള്ള വീട്ടിൽ വന്ന് പോവുകയും, തുടർന്ന് ഉച്ചക്ക് ഒരു സുഹൃത്തിനെ വിളിച്ച് 105 രൂപ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. വീട്ടുകാർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും,ഇരവിപുരം പോലീസ് സ്റ്റേഷനിലും പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ പ്രവർത്തനവും ടിക്കറ്റ് വിതരണവും പുനരാരംഭിച്ചു
നീണ്ട 9 മാസത്തെ ഇടവേളയ്ക്ക് ശേഷം പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ പ്രവർത്തനവും ടിക്കറ്റ് വിതരണവും...
















