എം കെ ബി ചാരിറ്റബിൾ സൊസൈറ്റി സ്വാതന്ത്ര ദിനാഘോഷവും, മെരിറ്റ് അവാർഡും

Aug 16, 2022

seena

എം കെ ബി ചാരിറ്റബിൾ സൊസൈറ്റി, മുള്ളിയൻ കാവ് കീഴാറ്റിങ്ങൽ 76-ആം സ്വാതന്ത്ര ദിനാഘോഷവും അതിനോട് ചേർന്ന് മെറിറ്റ് അവാർഡു ദാനവും നടത്തി. കീഴാറ്റിങ്ങൽ മുള്ളിയൻ കാവ് ക്ഷേത്രത്തിന് സമീപം നിലകൊള്ളുന്ന സൊസൈറ്റിയുടെ ഓഫീസ്‌ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയിൽ പ്രസിഡന്റ് ഗോപകുമാർ ദേശീയപാതക ഉയർത്തി, തുടർന്ന് നടന്ന മെറിറ്റ് അവാർഡ്‌ ദാന ചടങ്ങിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, സി ബി എസ് സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മെമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

ഇലക്ട്രോ പ്ളേറ്റിങ്ങ് ട്രേഡിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നിഥുനെയും ചടങ്ങിൽ ക്യാഷ് അവാർഡും മെമെന്റോയും നല്കി അനുമോദിച്ചു. വാർഡ് മെമ്പർ യമുന, റിട്ടയേർഡ് അദ്ധ്യാപിക ലീല എന്നിവർ ചടങ്ങിൽ സന്നിഹിതയായി കുട്ടികളെ അഭിസംബോധന ചെയ്തു. വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, സെക്രട്ടറി മനോജ്, ഖജാൻജി ജയകുമാർ, ഭരണ സമിതി അംഗങ്ങളായ, അരുൺ കുമാർ, മണിക്കുട്ടൻ, ബാബു ഡി കെ, വനിതാ പ്രതിനിധി ശ്രീവിദ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...