ഹൃദയാഘാതം; സിപിഎം എംഎല്‍എ അന്തരിച്ചു

Jul 19, 2023

seena

അഗര്‍ത്തല: ത്രിപുര സിപിഎം എഎല്‍എ ശംസുല്‍ ഹക്ക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 67 വയസായിരുന്നു. ബോക്‌സാനഗര്‍ എംഎല്‍എയായ ശംസുല്‍ ഹക്കിന് ചൊവ്വാഴ്ച രാത്രി എംഎല്‍എ ഹോസ്റ്റലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബി പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.

സിപിഎം എല്‍എയുടെ മരണത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പൊതുദര്‍ശനത്തിന് വച്ച് മൃതദേഹത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ആസ്ഥാനത്തുവച്ചാണ് മുന്‍ മുഖ്യമന്ത്രി മണിക സര്‍ക്കാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍, തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ഹക്കിന്റെ മരണത്തോടെ 60 അംഗ നിയമസഭയില്‍ സിപിഎം സമാജികരുടെ എണ്ണം പത്തായി.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....