പൂവൻപാറ മുതൽ തോട്ടക്കാട് പാലം വരെയുള്ള ദേശീയ പാതയിലെ മൂന്ന് അപകട വളവുകൾ ടാർ വീതി കൂട്ടി സൈഡ് ഇൻറർലോക്ക് ചെയ്ത് അപകട സാധ്യത കുറഞ്ഞ പ്രദേശമാക്കുന്നതിനും, പൂവൻപാറ പാലം കഴിഞ്ഞ് കല്ലമ്പലത്തേക്കുള്ള പാതയുടെ പടിഞ്ഞാറു ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ടുയർത്തി വീതി കൂട്ടും. മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞു പോയ കൾവർട്ടുകൾ നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കും. തീർത്തും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും. അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റും.നിരവധി കുടിവെള്ള പദ്ധതികൾ നിലവിലുള്ള വാമനപുരം നദിയിലേക്ക് പൂവൻപാറ പാലത്തിൽ നിന്നും മാലിന്യം വലിച്ചെറിയുന്നതായുള്ള പരാതി പരിഹരിക്കുന്നതിനായി സംരക്ഷണ വേലി സ്ഥാപിക്കും. പ്രവൃത്തി നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ഒ.എസ്. അംബിക എം.എൽ.എ , ദേശീയ പാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരികുമാർ ,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അസിസ്റ്റൻ എഞ്ചിനീയർ നടരാജ് എന്നിവരും ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വിലയിരുത്തി.
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. വാഹനം നിർത്താതെ പോയി....