ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു

Sep 1, 2023

seena

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ രമ്യ(30)യാണ് മൂന്ന് വയസ്സുള്ള കുഞ്ഞ് അഭിദേവിനെയും കൊണ്ട് കിണറ്റിൽ ചാടിയത്. ഭർത്താവ് രാജേഷ് ജോലിയ്ക്കു പോയ സമയമായിരുന്നു സംഭവം നടന്നത്.

ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘമെത്തി കുഞ്ഞിനെയും അമ്മയെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളോടെ രമ്യ ചികിത്സയിലാണ്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ആത്മഹത്യാശ്രമത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....