‘ലാലേട്ടാ മെയ് 21 ന് തൂക്കണം’; ആരാധകന്റെ കമന്റിന് മറുപടിയുമായി മോഹൻലാൽ

May 9, 2026

‘ദൃശ്യം 3’ യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ചിത്രത്തിന്റെ റിലീസിനുള്ളൂ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം മെയ് 21 നാണ് റിലീസിനെത്തുക. മോഹൻലാലിന്റെ ജന്മദിനം കൂടിയായതു കൊണ്ട് ആരാധകരും ഇരട്ടി ആവേശത്തിലാണ്.

ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ എട്ട് മണിക്കാണെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ചർച്ചയായിരുന്നു. ഇന്ന് വൈകുന്നേരം ചിത്രത്തിന്റെ ട്രെയ്ർലറും പുറത്തിറങ്ങും.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ വാർത്താ സമ്മേളനത്തിടെ ഉയർന്ന ഒരു ചോദ്യവും അതിന് മോഹൻലാൽ നൽകിയ ഉത്തരവുമാണിപ്പോൾ സോഷ്യൽ മീ‍ഡ‍ിയ ഏറ്റെടുത്തിരിക്കുന്നത്. ‘ലാലേട്ടാ മെയ് 21 ന് തൂക്കണം’ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി പ്രസ് മീറ്റ് കഴിഞ്ഞ് നടന്ന് പോവുമ്പോൾ ‘തൂക്കും’ എന്ന് മോഹൻലാൽ പറയുന്നുണ്ട്. മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ദൃശ്യം 3 യിലുള്ള ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്.

cake tower new
LATEST NEWS
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന....

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു...