മുടപുരം : 32 വർഷം അദ്ധ്യാപന രംഗത്ത് മികച്ച സേവനം കാഴ്ച വച്ച ശേഷം സർവീസിൽ നിന്ന് വിരമിച്ച മുടപുരം ഗവ.യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരിക്ക് സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ജീവനക്കാരുടെയും രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം വി. ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി അദ്ധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി സ്വാഗതവും എസ്.എം.സി ചെയർമാൻ ഡി. ബാബുരാജ് ആമുഖ പ്രസംഗവും നനടത്തി . ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. വിനിത, ജി.ഗോപകുമാർ, എസ്.സുലഭ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. പവനചന്ദ്രൻ, എസ്.വി. അനിലാൽ, ആർ.രജിത, എസ്.എം.സി എക്സിക്യൂട്ടീവ് അംഗം ബി.എസ്.സജിതൻ, സ്കൂൾ ജനകീയ കൂട്ടായ്മ സെക്രട്ടറി വി.മദനകുമാർ , എസ്.ആർ.ജി കൺവീനർ ഹിമ ആർ.നായർ എന്നിവർ സംസാരിച്ചു.

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍
ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...

















