കല്ലമ്പലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആറ്റിങ്ങൽ നിയോജക മണ്ഡലം എം എൽ എ ഒ.എസ്. അംബിക നിർവഹിച്ചു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബീന അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ്, വർക്കല ബ്ലോക്ക് മെമ്പർ ഡി.എസ്. പ്രദീപ്, ഒറ്റൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ, പി.ഡബ്ല്യൂ.ഡി എ ഇ ആർഷ, ഡോ. ശ്രീകുമാർ, രാജലാൽ, മുൻ എച്ച്. എം ബിന്ദു ജി.ബി, എച്ച്.എം സുനിത ബീഗം,എസ് ആർ ജി കൺവീനർ ഷൈന എന്നിവർ സംസാരിച്ചു.


















