18കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

Oct 1, 2025

seena

ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ 18 കാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.

സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു.

ഇന്നലെ രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. കുടുംബം ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

cake tower new
LATEST NEWS
ആറ്റിങ്ങൽ നഗരസഭയിലെ ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിക്ക് പുരസ്കാരം

ആറ്റിങ്ങൽ നഗരസഭയിലെ ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിക്ക് പുരസ്കാരം

ആറ്റിങ്ങൽ: കാൽ നൂറ്റാണ്ടിലേറെയായി ഖരമാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ക്യുറെക്സ് ബയോ...