മകന്‍ ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടി; യുപിയില്‍ മുസ്ലിം ദമ്പതികളെ അടിച്ചുകൊന്നു

Aug 20, 2023

സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ വൈരാഗ്യത്തില്‍ യുവാവിന്റെ മാതാപിതാക്കളെ അയല്‍വാസികള്‍ അടിച്ചുകൊന്നു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.

കമ്പിയും വടിയും കൊണ്ടുള്ള ആക്രമണത്തില്‍, ദമ്പതികളായ അബ്ബാസും കമറുല്‍ നിഷയും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 2020ലാണ് ഇവരുടെ മകന്‍ ഷൗക്കത്ത് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്.

കേസില്‍ അറസ്റ്റിലായ അബ്ബാസിന്റെ മകന്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിന്നാലെ പെണ്‍കുട്ടിയുമായി വീണ്ടും ഒളിച്ചോടി. ഇയാളെ ആക്രമിക്കാന്‍ അയല്‍വാസികള്‍ പദ്ധതിയിട്ടു. തുടര്‍ന്ന് വീട്ടിലേക്ക് ഇടിച്ചുകയറിയ ഇവര്‍, ഷൗക്കത്തിന്റെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

cake tower new
LATEST NEWS
‘പൊലീസിന് ജാഗ്രതക്കുറവുണ്ടായി’; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതില്‍ അന്വേഷണം

‘പൊലീസിന് ജാഗ്രതക്കുറവുണ്ടായി’; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതില്‍ അന്വേഷണം

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം. സംഭവത്തില്‍...