മുതലപ്പൊഴി: ഒന്നര വർഷത്തിനകം പുലിമുട്ടിൻ്റെ നീളം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കും: സജി ചെറിയാൻ

Jun 12, 2024

seena

കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിക്കുന്നതോടെ ഒന്നര വർഷത്തിനകം പുലിമുട്ടിൻ്റെ നീളം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കി മുതലപ്പൊഴി തുറമുഖം അപകടര ഹിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു.

മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനത്തിന് മൂന്ന് യാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മൂന്നു ഷിഫ്റ്റിലായി പരിശീലനം നേടിയ 30 സീ റെസ്ക്യൂ ഗാർഡുകളും മറൈൻ എൻഫോഴ്സ്മെൻ്റ്, കോസ്റ്റൽ പൊലീസിലെ അംഗങ്ങൾ എന്നിവർ ഹാർബറിൽ സദാജാഗരൂകരാണ്.

കടൽ പ്രക്ഷുബ്ധമാകുന്ന കാലയളവിൽ തുറമുഖം അടച്ചിടാനായി ചർച്ച നടത്തിയെങ്കിലും മത്സ്യത്തൊഴിലാളി സംഘടനകളും പ്രദേശത്തെ സമുദായ സംഘടനകളും എതി ർപ്പ് പ്രകടിപ്പിച്ചു. തുടർന്ന്, സംഘടനകൾ നിർദേശിച്ച പ്രകാരം കടലറിവുള്ളതും മത്സ്യബന്ധനത്തിൽ നേരിട്ട് ഏർപ്പെടുന്നതുമായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതി കാലാവസ്ഥ വിലയിരുത്തി കടൽ പ്രക്ഷുബ്ധമാകുന്ന വേള യിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിക്കാൻ ധാരണയായതായും വി ശശി എംഎൽ എയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.

cake tower new
LATEST NEWS
വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...